Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Personnel Rescued

Kasaragod

മ​ര​ത്തി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ര​ക്ഷാ​സേ​നാംഗങ്ങൾ ര​ക്ഷ​പ്പെ​ടു​ത്തി

കാ​ലി​ച്ചാ​ന​ടു​ക്കം: മ​രം മു​റി​ക്കു​ന്ന​തി​നി​ടെ കൊ​മ്പു​ക​ൾ​ക്കി​ട​യി​ൽ കൈ ​കു​രു​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. കാ​ലി​ച്ചാ​ന​ടു​ക്ക​ത്തെ വി.​വി. പ​ദ്മ​നാ​ഭ(55)​നാ​ണ് മൂ​പ്പി​ലി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് മ​രം മു​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. കൈ ​കു​രു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് അ​ന​ങ്ങാ​നാ​കാ​തെ മ​ര​ത്തി​നു മു​ക​ളി​ൽ പെ​ട്ടു​പോ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
സ്ഥ​ല​മു​ട​മ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​യ്യൂ​രി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി​യ​ത്. സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​എം. രാ​ജേ​ഷ് മ​ര​ത്തി​ൽ ക​യ​റി അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ റ​സ്ക്യൂ നെ​റ്റി​ൽ തൊ​ഴി​ലാ​ളി​യെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ ഓ​ഫീ​സ​ർ പി.​വി. സു​മേ​ഷ്, ൂ ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ഉ​ന്മേ​ഷ്, ആ​കാ​ശ് കി​ര​ൺ, പി.​വി. അ​ഭി​ലാ​ഷ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ കെ. ​ര​മേ​ശ​ൻ, കെ.​കെ.​വി. സു​മേ​ഷ് എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up